22-tvla-acci
ബൈക്കുകൾ കൂട്ടിയിടി്ച്ച് ഉണ്ടായ അപകടം

തിരുവല്ല : ടി കെ റോഡിലെ മനയ്ക്കച്ചിറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. അയിരൂർ വെള്ളിയറ പുത്തൻ പറമ്പിൽ കവിരാജൻ ( 38 ) , തമിഴ്‌നാട് സ്വദേശി മണി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.