തിരുവല്ല- രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോപതി മരുന്നായ ആർസനിക്ക് ആൽബം മാർത്തോമ്മ കോളേജിലെ എൻസിസി, കോവിഡ് സെൽ, മെഡിക്കൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിതരണം ചെയ്യ്തു. കോളേജ് പ്രിൻസിപ്പൽ ഡോ വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ . ബിന്ദു ജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ സെക്രട്ടറി സജികുമാർ വി, വാർഡ് കൗൺസിലർ ഡോ.റെജിനോൾഡ് വർഗീസ്, കുറ്റപ്പുഴ ഹോമിയോപ്പതി മെഡിക്കൽ ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പത്മജ , ഡോജേക്കബ് തോമസ്, ലെഫ്റ്റനന്റ് . റെയിസൻ സാം രാജു എന്നിവർ പ്രസംഗിച്ചു.