പന്തളം: കുളനട ഞെട്ടൂർ ദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിലെ കാർത്തിക ഉത്സവവും പൊങ്കാല മഹോത്സവവും ഇന്ന് നടക്കും. രാവിലെ 7ന് പൊങ്കാല, 8.30ന് പൊങ്കാല നിവേദ്യം, 9ന് കലശപൂജ, തുടർന്ന് കളഭാഭിഷേകം, വൈകിട്ട് ദീപാരാധന, സേവ എന്നിവ നടക്കും. ക്ഷേത്ര തന്ത്രി തെക്കേടത്ത് ഇല്ലത്ത് സുബ്രഹ്മണ്യൻ നാരായണൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.