മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ കുട്ടംമ്പേരൂർ 68 ാം ശാഖായോഗം പണി കഴിപ്പിച്ച നവതി സ്മാരകത്തിന്റെയും 25ാം മത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന്റെയും ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ നിർവഹിച്ചു. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് മനോജ് ശാന്തി നേതൃത്വം നൽകി. നവതി സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ കൺവീനർ ജയലാൽ എസ്.പടിത്തറ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് എന്നിവർ മുഖ്യ സന്ദേശം നൽകി. മുൻ ശാഖാ ഭാരവാഹികളായ സുധിൻ പാമ്പാല, വിശ്വനാഥൻ, കുളഞ്ഞികാരാഴ്മ ശാഖാ പ്രസിഡന്റ് ഉത്തമൻ, മുട്ടേൽ ശാഖാ സെക്രട്ടറി ശശീന്ദ്രൻ, 15ാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ശാന്തമ്മ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. ശാഖയുടെ മുൻകാല ഭാരവാഹികളെ ശാഖായോഗം പോഷക സംഘടന നേതാക്കൾ ആദരിച്ചു. ശാഖായോഗം പ്രസിഡന്റ് രാജൻ കുറ്റിയിൽ സ്വാഗതവും സെക്രട്ടറി ജയേഷ് കുമാർ നന്ദിയും പറഞ്ഞു. മഹാപ്രസാദമൂട്ട്, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടന്നു.