കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഊരാളി പ്രമുഖനും കുംഭപാട്ടിന്റെ കുലപതിയുമായിരുന്ന കൊക്കാത്തോട്‌ ഗോപാലൻ ആശാന്റെ രണ്ടാമത് സ്മരണ ദിനം ഇന്ന് ആചാരാനുഷ്ടാനത്തോടെ കാവിൽ നടക്കും.രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജ. 6 ന് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്. 8ന് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത പൂജ, വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്‌കാരം എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് സി. വി ശാന്ത കുമാർ അറിയിച്ചു .