jadha
സി.ഐ.ടി.യു ജില്ലാ പ്രചാരണ ജാഥ പുളിക്കീഴിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഏരിയാ കേന്ദ്രങ്ങളിൽ 28ന് നടക്കുന്ന തൊഴിലാളി കൂട്ടായ്മകളുടെ പ്രചരണാർത്ഥം സി.ഐ.ടി.യു പ്രചരണ ജാഥ തുടങ്ങി. ജില്ലാ പ്രസിഡന്റ് കെ.സി രാജഗോപാലൻ ക്യാപ്ടനായി ആരംഭിച്ച ജാഥ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.ഡി മോഹനൻ അദ്ധ്യഷനായി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ പ്രകാശ് ബാബു, എസ്.ഹരിദാസ്, എം.വി സഞ്ചു, അമൃതം ഗോകുലൻ, ജി.ഗിരീഷ് കുമാർ, ദീപാ കോമളൻ, കെ.ബാലചന്ദ്രൻ, ബിനിൽകുമാർ, ഒ.വിശ്വംഭരൻ, അഡ്വ. ആർ മനു, ജനുമാത്യു, പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു.