23-adv-sinil-mundappally
എസ്എൻഡിപി യോഗം പന്തളം യൂണിയനിലെ പാലമേൽ ശാഖ യോഗത്തിലെ പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു യൂണിയൻ കൗൺസിലർ എസ് 'ആദർശ ശാഖ പ്രസിഡന്റ് ബിജു സെക്രട്ടറി മുരളി എന്നിവർ സമീപം .

പന്തളം : സംസ്ഥാനത്തിന്റെ ജനാതിപത്യ വികസന പ്രക്രിയ രാഷ്ട്രീയത്തിൽ ഏർപ്പെടാൻ ഏതെങ്കിലും സഭയുടെ വിശുദ്ധപട്ടമോ, മഹൽ കമ്മിറ്റിയുടെ ഹലാൽ മുദ്രയോ വേണമുന്നുള്ള പുതിയ തീരുമാനം കാണാൻ ഇടയായത് ഭീകരമാണെന്ന് പന്തളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പ്രസ്താവിച്ചു. പാലമേൽ ശാഖയിൽ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യം വളരെ ഖേദകരമെന്നു മാത്രമല്ല ഇത്തരം വർഗീയ രാഷ്ടീയത്തെ ചെറുക്കേണ്ടതാണ്. ഈ നാട്ടിലെ ഭൂരിപക്ഷ ജനത അസംഘടിതരും പാരമ്പര്യ വോട്ടുകുത്തികളുമാണ്. ഭൂരിപക്ഷ ജനതയായ ഹിന്ദുക്കൾ മതേതരത്വം പറഞ്ഞ് വിഘടിച്ച് അശക്തരായപ്പോൾ ന്യൂനപക്ഷങ്ങൾ മതത്തിന്റെ പേരുപറഞ്ഞ് സംഘടിച്ച് ശക്തരായി. ഇനി സമയമില്ല. ഹിന്ദു ജനത സംഘടിക്കണം. ഹിന്ദു ലീഗായി മാറണം. വെല്ലുവിളികളെ നേരിടാനും വികസനത്തിന് മാതൃക ആകാനും കഴിയണമെന്നും മുണ്ടപ്പള്ളി പറഞ്ഞു. യോഗത്തിൽ ശാഖായോഗം പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ എസ്.ആദർശ മുഖ്യപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി മുരളി പാലമേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫെബ്രുവരി 23 കുരുക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൊണ്ട് നിർവഹിക്കുവാനും യോഗം ദേവസ്വം സെക്രട്ടറി ആരയ്ക്കണ്ടി സന്തോഷിനെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.