തലച്ചിറ: വടശേരിക്കര പഞ്ചായത്തിലെ തലച്ചിറയിൽ കൊവിഡ് വ്യാപകം. നിരവധി പേർക്ക് പൊസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്. തലച്ചിറയിൽ കൊവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.