കോഴഞ്ചേരി : മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറയിൽ കമ്മ്യൂണിറ്റി ഹാളും ഓപ്പൺ സ്റ്റേജും നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വീണാജോർജ് എം.എൽ.എ അറിയിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. മൾട്ടി പർപ്പസ് ഹാൾ, ഓഫീസ് റും, ടോയ്‌ലറ്റ് എന്നിവയടങ്ങുന്നതാണ് കമ്മ്യൂണിറ്റി ഹാൾ.
പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായ പന്നിവേലിച്ചിറ കോളനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 71 വീടുകളുടെ നിർമ്മാണം , ടോയ്‌ലറ്റുകളുടെ പുനരുദ്ധാരണം, കിണറിന്റെ പുനരുദ്ധാരണം , കോളനിയുടെ സംരക്ഷണ ഭിത്തി, തുണ്ടിയിൽപ്പടി പാറയിരിക്കുന്നതിൽപ്പടി നടപ്പാത എന്നിവയുടെ പുനരുദ്ധാരണം എന്നി പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. 96 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് കോളനിയിൽ നടപ്പിലാക്കുന്നത്.