voter

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ പേരുള്ളത് 10,36,488 പേർ. ഇതിൽ 5,44,965 പേർ സ്ത്രീകളും 4,91,519 പേർ പുരുഷന്മാരും നാലുപേർ ട്രാൻസ്‌ജെൻഡർമാരുമാണ്. ഇത്തവണ വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർത്തവർ 15,897 പേരാണ്. ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂർത്തിയായ 1602 പേരും ഉൾപ്പെടുന്നു. പുതിയ വോട്ടർ പട്ടികയിൽ നിന്ന് 4736 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.


തിരുവല്ല മണ്ഡലത്തിൽ 2,08,708 പേരാണ് ആകെയുള്ള വോട്ടർമാർ. ഇതിൽ 1,09,218 പേർ സ്ത്രീകളും 99,490 പേർ പുരുഷന്മാരുമാണ്.


റാന്നി മണ്ഡലത്തിൽ ആകെ 1,90,468 സമ്മതിദായകരാണുള്ളത്. ഇതിൽ 98,451 പേർ സ്ത്രീകളും 92,016 പേർ പുരുഷന്മാരും ഒരാൾ ട്രാൻസ്ജൻഡറുമാണ്.

ആറന്മുള മണ്ഡലത്തിൽ ആകെ 2,33,365 സമ്മതിദായകരാണുള്ളത്. ഇതിൽ 1,22,960 പേർ സ്ത്രീകളും 1,10,404 പേർ പുരുഷന്മാരും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.

കോന്നി മണ്ഡലത്തിൽ ആകെ 2,0,0210 വോട്ടർമാരാണുള്ളത്. ഇതിൽ 1,05,769 പേർ സ്ത്രീകളും 94,441 പേർ പുരുഷന്മാരുമാണ്.

അടൂരിൽ 2,03,737 പേരാണ് സമ്മതിദായകരാണുള്ളത്. ഇതിൽ 1,08,567 പേർ സ്ത്രീകളും 95,168 പേർ പുരുഷന്മാരും രണ്ടുപേർ ട്രാൻസ്‌ജെൻഡർമാരുമാണ്.