മല്ലപ്പള്ളി : ആനിക്കാട് ചക്കാലക്കുന്ന് -ചെട്ടിമുക്കിൽ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടർ മോഷ്ടിച്ച് കടത്തിയ രണ്ടുപേരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രണ്ട് ആക്രി വ്യാപാരികളെയാണ് കോട്ടയം ജില്ലയിലെ താഴത്തുവടകരയിൽവെച്ച് വാഹനം തടഞ്ഞുനിറുത്തി പിടികൂടി കീഴ്വായ്പ്പൂര് പൊലീസിന് ഏൽപ്പിച്ചത്. ചെട്ടിമുക്ക് -ചക്കാലക്കുന്ന് വീട്ടുപരിസരത്തുനിന്നും ആക്രി സാധനങ്ങൾ ശേഖരിച്ചതിനൊപ്പമാണ് ഗ്യാസ് സിലണ്ടർ മോഷ്ടിച്ചത്. സംഭവം അറിഞ്ഞ നാട്ടുകാർ നവമാദ്ധ്യത്തിലൂടെ മോഷ്ടക്കളുടെ വിവരങ്ങൾ കൈമാറുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു.