കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിവാഹ പൂർവ കൗൺസലിംഗ് ഇന്നും നാളെയും നടക്കും. തെക്കേമല ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ ഇന്ന് രാവിലെ 9ന് രജിസ്ട്രേഷൻ. തുടർന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹനബാബു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, ഡയറക്ടർ ബോർഡ് അംഗം രാകേഷ്, കൗൺസിലർമാരായ പ്രേംകുമാർ, സുഗതൻ പൂവത്തൂർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിനുദാസ്, എന്നിവർ സംസാരിക്കും. രാജേഷ് പൊൻമല, ഡോ. ശരത് ചന്ദ്രൻ എന്നിവർ ക്ളാസ് നയിക്കും. നാളെ രാവിലെ 9 മുതൽ ഷൈലജ രവീന്ദ്രൻ, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, അനൂപ് വൈക്കം എന്നിവർ ക്ളാസ് നയിക്കും. ജി.ദിവാകരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. യൂണിയൻ കൗൺസിലർമാരായ സോണി പി.ഭാസ്കർ, രാജൻ കുഴിക്കാല, സിനു എസ്.പണിക്കർ, വനിതാസംഘം യൂണിയൻ സെക്രട്ടറി, അനിതാ ഉണ്ണികൃഷ്ണൻ, യൂത്ത്മൂവ്മെന്റ് ജില്ലാ ജോ.സെക്രട്ടറി സോജൻ സോമൻ, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ മിനി മണിയൻ, സുവർണ വിജയൻ എന്നിവർ സംസാരിക്കും.