തെങ്ങമം : തെങ്ങമം യുവരശ്മി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി - അനിൽ പനച്ചൂരാൻ അനുസ്മരണം നടത്തി. തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ റ്റി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെങ്ങമം രാഘവൻ , എ.ബാലചന്ദ്രൻ പിള്ള , രതീഷ് സദാനന്ദൻ , തെങ്ങമം ഗോപകുമാർ , കെ.സി, പ്രസന്നകുമാരി ബ്രിജ് ലാൽ എന്നിവർ പ്രസംഗിച്ചു.