sndp
ചെങ്ങന്നൂർ 97-ാം നമ്പർ ടൗൺ എസ്എൻഡിപി ശാഖയിൽ ശ്രീ.മോഹനൻ തന്ത്രിയുടെയും ജ്യോത്സ്യൻ കരുവാറ്റ ഗോപകുമാറിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദേവപ്രശ്നം

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 97ാം ചെങ്ങന്നൂർ ടൗൺ ശാഖയിൽ മോഹനൻ തന്ത്രിയുടെയും ജ്യോത്സ്യൻ കരുവാറ്റ ഗോപകുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദേവപ്രശ്നം നടത്തി. ശാഖ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ദേവദാസ് നിലവിളക്ക് തെളിയിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് തൊട്ടാവാടി,കെ.ആർ മോഹനൻ കൊഴുവല്ലൂർ എന്നിവർ പങ്കെടുത്തു.ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി, എം.ആർ വിജയകുമാർ, ശശിധരൻ ചക്കാലയിൽ,ലൈല ഗോപകുമാർ,അശോകൻ കോയിക്കലേത്ത്, ഷാജി കൃഷ്ണൻ, അമ്പിളി മഹേഷ് എന്നിവർ ദേവപ്രശ്നത്തിന് നേതൃത്വം നൽകി.