തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തെ ജനങ്ങൾ തൂത്തെറിയുമെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ഉമ്മൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാകോൺഗ്രസ് ഹൈപവർ കമ്മിറ്റിയംഗങ്ങളായ അഡ്വ.വറുഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ,കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജി തോമസ്, ആർ.എസ്.പി സെക്രട്ടറി മധുസൂദനൻ നായർ, സി.എം.പി ജില്ലാ സെക്രട്ടറി ശശിധരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏബ്രഹാം കുന്നുകണ്ടത്തിൽ, കോശി പി.സഖറിയ, ജേക്കബ് പി.ചെറിയാൻ, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് രാജു പുളിമ്പള്ളിൽ, സെക്രട്ടറി ഷിബു പുതുക്കേരിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, സജി ചാക്കോ, അഡ്വ.രാജേഷ് ചാത്തങ്കരി,സാം ഈപ്പൻ, ശിവദാസ് യു.പണിക്കർ പരുമല,പെരിങ്ങര രാധാകൃഷ്ണൻ, സജി.എം.മാത്യു, റെജി തർക്കോലി, ബിജു ലങ്കോഗിരി, അജി തമ്പാൻ, കെ.പി.രഘുകുമാർ, പി.തോമസ് വറുഗീസ്, സണ്ണി തോമസ്, കെ.ജി.മാത്യു,അലക്സ് പുത്തുപള്ളി, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.