തിരുവല്ല: ഓൺലൈൻ പഠനത്തിലും വർക്ക് ഫ്രം ഹോമിലും ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ ജീവനക്കാർ എന്നിവർക്ക് അനുയോജ്യമായ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സേവനവുമായി പത്തനംതിട്ട ബി.എസ്എൻ.എൽ. 30എം.ബി മുതൽ 200എം.ബി വരെ സെക്കൻഡിൽ വേഗതയുള്ള ഇൻറർനെറ്റ് സംവിധാനത്തോടൊപ്പം രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ ഫോൺ വിളിക്കാനുള്ള സൗകര്യവും ഇതോടൊപ്പം ലഭിക്കും. 27 മുതൽ 30 വരെ ജില്ലയിലെ എതു ഉപഭോക്ത്യ സേവന കേന്ദ്രത്തിലും ഫോട്ടോയും തിരിച്ചറിയൽ രേഖകളുമായി നേരിട്ടെത്തി ആകർഷകമായ ഇളവുകളോടുകൂടി എഫ്.ടി.ടി.എച്ച് കണക്ഷനുകൾ രജിസ്റ്റർ ചെയ്ത് സ്വന്തമാക്കാം. സിം കാർഡുകളും സൗജന്യമായി ലഭിക്കുന്നതാണ്. http://bookmyfiber.bsnl.co.in എന്ന വെബ്സൈറ്റിലൂടെയും കണക്ഷനുകൾ ബുക്ക് ചെയ്യാം.