ezham
ഏഴംകുളം പഞ്ചായത്തിലെ സമ്പൂർണ്ണ ശുചിത്വ യഞ്ജത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പുതുമലയിൽ ചിറ്റയം ഗോപകുമാർ എം.എൽ. എ നിർവ്വഹിക്കുന്നു.

അടൂർ : ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ശുചീകരണയഞ്ജം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പുതുമല ഒന്നാം വാർഡിൽ അമ്പലവയലിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.വാർഡ് അംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.ഹരിതകേരളം ജില്ലാ ഫാക്കൽറ്റി അംഗം വിശ്വനാഥൻ പങ്കെടുത്തു. പഞ്ചായത്ത് തലത്തിൽ ഏനാത്തും ഏഴംകുളത്തും ഉടനെ എൻ.ജെ.മാലിന്യസംസ്കരണ പദ്ധതികൾ നടപ്പാക്കും.ഓരോ വാർഡിലും നടന്ന ശുചീകരണ പ്രവർത്തനങ്ങൾ വാർഡംഗങ്ങൾ ഉദ്ഘാടനം ചെയ്തു.