പത്തനംതിട്ട : പഴയ സ്വകാര്യ ബസ്റ്റാന്റിലെ പച്ചക്കറിക്കടയിൽ തീ പിടിത്തം. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. തെങ്കാശി സ്വദേശി ജയറാമിന്റെ ഉടമസ്ഥതയിലുള്ള എം.വി വെജിറ്റബിൾ ഷോപ്പാണ് കത്തി നശിച്ചത്. കട നിറയെ പച്ചക്കറി ഉണ്ടായിരുന്നു. സമീപത്തുളള റഹ്മത്ത് സ്റ്റോഴ്‌സ്, നോവൽറ്റി ടെക്സ്റ്റയിൽ, റോയൽ ടെയ്‌ലേഴ്, റോയൽ ടൈംസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ അഗ്നിശമനസേനയും നാട്ടുകാരും വ്യാപാരികളും പങ്കാളികളായി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.. കാരണം കണ്ടെത്താനുള്ള അന്വേക്ഷണം ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്