അടൂർ : ബി. ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്രിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിത് ദീനദയാൽ പ്രവർത്തക പഠന ശിബിരം മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യാക്ഷ പ്രൊഫ.വി ടി രമ ഉദ്ഘാടനം ചെയ്തു .ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട, സംസ്ഥാന സമിതി അംഗം ടി. ആർ. അജിത് കുമാർ, രാജൻ പെരുമ്പാക്കാട്, പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം .ബി ബിനു കുമാർ, രാജേഷ് തെങ്ങമം ജില്ലാ സമിതി അംഗങ്ങളായ അഡ്വ.മണ്ണടി രാജു, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.