പുന്നയ്ക്കാട് : മല്ലപ്പുഴശ്ശേരി പന്നി വേലിച്ചിറ തയ്യിൽപ്പടി പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് സദാനന്ദ പൈ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാൻ മാത്യു,സാലി ലാലു, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മത്തായി, ഉത്തമൻ കുറുന്താർ, ശ്രീരേഖ ആർ.നായർ, മിനി ലിജു ജോസഫ്, സതീദേവി, എസ്. ശ്രീലത,പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മാധവശേരിൽ, ക്യഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, കൃഷി ഓഫീസർ ബീന, ടി.എ. ജോസഫ്, പി.എം. സാമുവൽ, പി.സി. ഏബ്രഹാം, ടി.എ. എബ്രഹാം, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.