rally
സേവ് പ്ലാനറ്റ് സൈക്കിൾ സന്ദേശയാത്രയ്ക്ക് തിരുവല്ലയിൽ സ്വീകരണം നൽകിയപ്പോൾ

തിരുവല്ല: സൈക്കിൾ യാത്ര ജനകീയമാക്കുക, വാതകങ്ങൾ മൂലമുളള പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന സന്ദേശവുമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഡൽ ഫോഴ്സ് കൊച്ചി (പി.എഫ്..കെ) സംഘടിപ്പിച്ച സൈക്കിൾ യാത്രക്ക് തിരുവല്ലയിൽ സ്വീകരണം നൽകി. കൊച്ചിയിൽ നിന്നും ധനുഷ് കോടിയിലേക്ക് 500 കി.മീറ്റർ യാത്രയാണ് നടത്തുന്നത്.യാത്രക്ക് നേതൃത്വം കൊടുത്ത് സൈക്കിൾ ചവിട്ടുന്ന പെഡൽ ഫോഴ്സ് സ്ഥാപകൻ ജോബി രാജു,സുഹൃത്തുക്കളായ അനിൽ തോമസ്,സന്തോഷ് ജോസഫ്, ജി.ഗിരീഷ്, നാരായണ കുമാർ,ഷെല്ലി ജോസഫ് എന്നിവരടങ്ങുന്ന ആറംഗങ്ങളാണ് സംഘത്തിലുള്ളത്. വെബ്സൈറ്റിലൂടെ ഇവരുടെ കൂട്ടായ്മയിൽ അംഗമാകാനും അവസരമുണ്ട്. നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ,റോജി കാട്ടാശേരി, ആർ.ജയകുമാർ,പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ,അജി തമ്പാൻ,സെബാസ്റ്റ്യൻ കാടുവെട്ടൂർ,ബിജു ലങ്കാഗിരി,ശ്രീകുമാർപിള്ള,എ.ജി ജയദേവൻ എന്നിവരാണ് സൈക്കിൾ സംഘത്തിന് സ്വീകരണം ഒരുക്കിയത്.