24-kcef
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാസമ്മേളനം പ്രമുഖ സഹകാരിയും മുൻ ഡി.സി.സി പ്രസിഡന്റുമായ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു. ഓമല്ലൂർ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജില്ലാ പ്രസി ഡന്റ് തുളസീധരൻപിള്ള സി., സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, സംസ്ഥാന സെക്രട്ടറി എൻ. സുഭാഷ് കുമാർ എന്നിവർ സമീപം.

പത്തനംതിട്ട: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട് ജില്ലാസമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തുളസീധരൻപിള്ള സി.യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ,സംസ്ഥാന സെക്രട്ടറി എൻ. സുഭാഷ് കുമാർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, കെ.കെ. മാത്യു, വി.ജെ. റെജി, റെജി പി. സാം, സഞ്ജയകുമാർ വി., ജാൻസി കെ., ബിജു തുമ്പമൺ, മണിലാൽ വൈ., സുധീഷ് റ്റി. നായർ, പ്രതീഷ് കെ.ആർ., മനോജ് എം.സി.,ജെയ്‌സ് ജോർജ്ജ്, ജോസ് പെരിങ്ങനാട്, സാം മാത്യു,ജിജി സഖറിയ, അർച്ചന എസ്. എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവരെ ആദരിച്ചു. എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം വരിച്ച കുട്ടികളെയും ത്രിതല പഞ്ചായത്ത് വിജയികളെ അനുമോദിച്ചു.