kk

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
13 പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്., 540 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ


ചിറ്റാർ ഗ്രാമപഞ്ചായത്ത് വാർഡ് നാല്,13, പുറമറ്റം ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് (ചേറ്റുതടം, പാട്ടക്കാല, മേമല ഭാഗങ്ങൾ) എന്നീ പ്രദേശങ്ങളിൽ ജനുവരി 23 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.


നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

ചെറുകോൽ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, നാല് (സി.ബി.സി ഫോർഡ് മുതൽ (ചെറുകോൽ ഗ്രാമപഞ്ചായത്തിന്റെ അതിര്)പാലനിൽക്കുന്നതിൽ പടി വരെയും, കച്ചേരിപ്പടി മുതൽ ഗവ. യു.പി.എസ് പടി വരെയും ഉള്ള ഭാഗം, മിച്ച ഭൂമി മുതൽ പറങ്കിമാംതടം വരെ ലക്ഷം വീട് ഉൾപ്പടെയുള്ള ഭാഗം), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (ചീങ്കമുക്ക് മുതൽ സി.ബി.സി ഫോർഡ് വരെയുള്ള ഭാഗം), വാർഡ് ഒന്ന് (എൻഎസ്എസ് കരയോഗ മന്ദിരം മുതൽ തെക്കേത്തു ഭാഗം വരെ) എന്നീ പ്രദേശങ്ങളെ ജനുവരി 24 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി