തിരുവല്ല: നിരണം ഇരതോട് കുഴിക്കണ്ടത്തിൽ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ ഇടിച്ചിട്ടു. കഴിഞ്ഞ രാത്രി 11.30 യോടെയായിരുന്നു സംഭവം. ഈ പ്രദേശത്തെ വൈദ്യുത ഫ്യൂസുകൾ ഓഫ് ചെയ്തശേഷമായിരുന്നു അക്രമം. സി.സി ടി.വി ദൃശ്യത്തിൽ ഏതാനും പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. പുളിക്കീഴ് പൊലീസ് 15 ഓളം പേർക്കെതിരെ കേസെടുത്തു. ആക്രമത്തെ സംബന്ധിച്ച് തിരുവല്ല മുൻസിഫ് കോടതിയിലും പരാതി നൽകി. സംഭവസ്ഥലം നിരണം പഞ്ചായത്ത് പ്രസിഡൻ്റ കെ.പി.പുന്നൂസ് സന്ദർശിച്ചു.