പത്തനംതിട്ട : റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് റാന്നി പെരുനാട് ബഥനി ഹൈസ്‌കൂൾ (റാന്നി പെരുനാട് ഹൈസ്‌കൂൾ) സമീപ സ്‌കൂളുകളിലെ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്‌കാരത്തെ സംരക്ഷിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും വിനിമയം ചെയ്യുന്നതിലും കലകൾക്കുള്ള പങ്ക് പ്രശംസനീയമാണ്. വിദ്യാർത്ഥികളുടെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള വേദി ഒരുക്കുകയാണ് സ്‌കൂൾ. ചിത്രരചനയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 2000 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്നവർക്ക് ആയിരം രൂപയും സർട്ടിഫിക്കറ്റും കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകും. എൽ.പി തലത്തിൽ 'വീടും പരിസരവും' യു.പി തലത്തിൽ 'പ്രകൃതിയും' ഹൈസ്‌കൂൾ തലത്തിൽ 'റിപ്പബ്ലിക് ദിനം' എന്നിവയാണ് ചിത്രരചനക്കുള്ള വിഷയങ്ങൾ. വിദ്യാർത്ഥികൾ എ ഫോർ ഷീറ്റിൽ വരച്ച ചിത്രങ്ങൾ 9446458220 എന്ന നമ്പറിലേക്ക് 26ന് വൈകിട്ട് 6ന് മുൻപായി അയച്ചിരിക്കണം.