24-bank
വെണ്മണിയിലെ വിവിധ കുടുംബശ്രീ സംരംഭ ഗ്രൂപ്പുകൾക്കുള്ള ആടുവളർത്തൽ, പശുവളർത്തൽ, കോഴിവളർത്തൽ, എന്നീ പദ്ധതികൾക്കായുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ കോയിപ്പുറം നിർവഹിക്കുന്നു

വെണ്മണി : വെണ്മണി സർവീസ് സഹകരണ ബാങ്ക് 118 ന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് റിസർജന്റ് കേരള കേരള ലോൺ സ്‌കീം കുടുംബശ്രീ സംരംഭ ഗ്രൂപ്പുകൾക്ക് നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ കോയിപ്പുറം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ മധുസൂദനൻ പിള്ള, കെ.സി. ദാനിയേൽ, കെ.വി. വർഗീസ്, സൈമൺ റ്റി.കെ, ഉമ്മൻ ഉമ്മൻ, രവി, മറിയാമ്മ ചെറിയാൻ, സുജ വി.കെ, ബാങ്ക് സെക്രട്ടറി ശ്രീകുമാരി ദേവി കെ എന്നിവർ പ്രസംഗിച്ചു.