പത്തനംതിട്ട : കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന കർഷക സമര ഐക്യദാർഢ്യ സംസ്ഥാന ജാഥയെ ജില്ലയിൽ സ്വീകരിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.കെ സുധീർ കുമാറാണ് ജാഥാ ക്യാപ്ടൻ. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.കെ സദാനന്ദൻ, ആർ ജ്യോതികൃഷ്ണൻ, കെ.കെ സുരേന്ദ്രൻ, ജില്ലാ നേതാക്കളായ എസ്.രാധാമണി, ബിനു ബേബി, കെ.ജി അനിൽകുമാർ, ലക്ഷ്മി ആർശേഖർ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.