പത്തനംതിട്ട: കോന്നി താവളപ്പാറ സെന്റ് തോമസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ആഭിമുഖ്യത്തിൽ കൊവിഡ് ബോധവൽക്കരണ തെരുവ് നാടകം കരുതാം പൊരുതാം സംഘടിപ്പിച്ചു. ജനങ്ങൾ കൊവിഡ് ജാഗ്രത കൈവെടാതിരിക്കാനും കൊവിഡ്‌പ്രൊട്ടോക്കോൾ കൃത്യമായി പാലിക്കാനും ഉള്ളതായിരുന്നു തെരുവ് നാടകം.പത്തനംതിട്ട പുതിയ ബസ്റ്റാൻഡിൽ നടന്ന തെരുവുനാടകം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പഴയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമൻ ജെറി ഫിലിപ്പും ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങൾക്ക് മാസ്കും വിതരണം ചെയ്തു.കോളേജ് ഡയറക്ടർ ഫാദർ ജോർജ് ഡേവിഡ്, പ്രിൻസിപ്പൽ ഡോ.പി.കെ.ജോസ് കുട്ടി ,ഡിപ്പാർട്ട്‌മെന്റ് മേധാവി ഫാ.അജു ഫിലിപ്പ്, പ്രൊഫ.ടിജോ വർഗീസ് എന്നിവർ സംസാരിച്ചു .