പത്തനംതിട്ട: സ്വകാര്യ ബസുകളുടെ നികുതിയും റോഡ് ടാക്സും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും ഡീസലിന് സബ്‌സിഡി നൽകണമെന്നും ജില്ലാ ബസ് ഓപ്പറെറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കൊവിഡ് ഭീതിമൂലം യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധിപ്പിച്ച് കൊടുക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ട് മാസങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ലന്നും യോഗം കുറ്റപ്പെടുത്തി. ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വേണു കെ.നായർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്ഷാ, ജി.പി.സുരേഷ്, അനൂപ് താമരയ്യത്ത്,ജെറിൻ നൈനാൻ,പ്രകാശ്, അർജ്ജുൻ,ഷെബീക് അൽസുപ്രീം,എബിൻ തേജസ് എന്നിവർ പ്രസംഗിച്ചു.