ചെങ്ങന്നൂർ: എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂണിയൻ1608-ാം കടമ്പൂര് ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തിന്റെ 11-ാം പ്രതിഷ്ഠാവാർഷികം 26,27,28 തീയതികളിൽ നടക്കും. ബി.കലാധരൻ തന്ത്രിയുടെയും ക്ഷേത്രം ശാന്തി വിജയൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.