cric
ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല വാർഡിൽ നടത്തിയ ക്രിക്കറ്റ് പരിശീലനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ഏഴംകുളം: ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാർഡിലെ വിവിധ കായിക ക്ലബ്ബുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർക്കുള്ള ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു.പരിശീലന പരിപാടി പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് തലത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ മുഖ്യാതിഥിയായിരുന്നു.വാർഡംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.