ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ചെങ്ങന്നൂർ ഡിവിഷൻതല വിതരണ ഉദ്ഘാടനം മാന്നാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 26 അങ്കണവാടികൾക്കുള്ള എൽ.ഇ.ഡി ബൾബുകളാണ് എം..എൽ.എ വിതരണം ചെയ്തത്. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ഇ.ബി ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.എൻ പ്രസാദ്, സുരേന്ദ്രൻ,സജികുമാർ, ജോജി ജോർജ്, ബി.കെ പ്രസാദ്, സുനിൽ ശ്രദ്ധേയം എന്നിവർ സംസാരിച്ചു.