അടൂർ: പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ 15-ാം ഓർമ്മപ്പെരുനാൾ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം കൊല്ലം ഭദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് പതാക ഉയർത്തി. ഉച്ച കഴിഞ്ഞ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ അനുസ്മരണസമ്മേളനം പ്രസിഡന്റ് ഡോ.സക്കറിയ മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.വി.പി മഹാദേവൻ പിള്ള മുഖ്യപ്രഭാഷണവും ഹോരേബ് ആശ്രമം മാനേജർ ഫാ.കെ ടി വർഗീസ് അനുസ്മരണ പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ഫാ.ജീസൺ പി.വിൽ‌സൺ,ഫാ.ഗീവർഗീസ് മേക്കാട്ട്, പ്രൊഫ.എബ്രഹാം തലവടി,പ്രൊഫ.വർഗീസ് വൈദ്യൻ,പ്രൊഫ.ജോൺ മാത്യു, ഡോ.ജയ്സി കരിങ്ങാട്ടിൽ,ജോൺസൻ കാട്ടൂർ,ഡോ.സിജി റേയ്ച്ചൽ ജോർജ്,വിനി റിഞ്ചു എന്നിവർ ആശംസകൾ നേർന്നു.