അടുർ -പറന്തൽ,മിത്രപുരം ഭാഗത്ത് റബർ ഷീറ്റ് മോഷണം വ്യാപകമാകുന്നു. പറന്തൽ ഇടത്തറയിൽ റീന, പ്ളാവിളയിൽ ദിനേശ്, തടത്തിൽ ജോണി എന്നിവരുടെ വിടുകളിൽ നിന്ന് കഴിഞ്ഞ ദിവസം റബർ ഷീറ്റുകൾ മോഷ്ടിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ശനിയാഴ്ച രാത്രി ജോണിയുടെ വിട്ടിൽ വീണ്ടും മോഷണശ്രമം നടന്നു. വിടിന്റെ ടെസറിൽ ശബ്ദം കേട്ട് ജോണിയുടെ ഭാര്യയും മകളും വീടിന് പുറത്തിറങ്ങിയപ്പോഴേക്കും കള്ളൻമാർ മതിൽചാടി രക്ഷപ്പെട്ടു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.