bdn
എസ്. എൻ. ഡി.പി യോഗം മാന്നാർ യൂണിയനിലെ കിഴക്കേവഴി 5695 ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൽ 11-ാമത് ശ്രീശാരദ പൊങ്കാലയുടെ ഉദ്ഘാടനം പൊങ്കാല അടുപ്പിലേക്ക് ദീപം പകർന്ന് യൂണിയൻ ചെയർമാൻ ഡോ എം.പി വിജയകുമാർ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: എസ്.എൻ. ഡി.പി യോഗം മാന്നാർ യൂണിയനിലെ കിഴക്കേവഴി 5695 ാംഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൽ 11-ാമത് ശ്രീശാരദ പൊങ്കാല നടന്നു.പൊങ്കാല അടുപ്പിലേക്ക് ദീപം പകർന്ന് യൂണിയൻ ചെയർമാൻ ഡോ എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കണിവീനർ ജയലാൽ എസ്.പടിത്തറ മുഖ്യ സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ പുഷ്പാ ശശികുമാർ,പ്രവദ രാജപ്പൻ, ശാഖായോഗം വൈസ് പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി സദാനന്ദൻ, ശാഖാ വനിതാ സംഘം ഭാരവാഹികളായ അജീഷ് സന്തോഷ്, സുധർമ്മ മധുസൂദനൻ, സുഭദ്ര ശശിധരൻ എന്നീവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് മധുസൂദനൻ മാവോലിൽ സ്വാഗതവും ലേഖ വിജയകുമാർ നന്ദിയും പറഞ്ഞു. പുലിയൂർ ജയദേവൻ ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ പൊങ്കാല നേദ്യവും സമർപ്പണ പൂജയും നടന്നു.