കൂടൽ: നെല്ലിമുരുപ്പ് മാങ്കുഴി പ്രദേശങ്ങളിൽ നെറ്റ് വർക്ക് കവറേജ് കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ പ്രദേശങ്ങളിൽ നിലവിൽ മൊബൈൽ ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഫോൺ വിളിച്ചാൽ കിട്ടാത്ത സാഹചര്യമാണിവിടെയുള്ളത്. വീടുകളിൽ നിന്ന് പല ഭാഗങ്ങളിലുമെത്തിയാണ് ആളുകൾ ഫോൺ ചെയ്യുന്നത്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.