auto

അടൂർ: ആനന്ദപ്പള്ളി - അട്ടകുളം ഭാഗത്ത് സാമൂഹ്യവിരുദ്ധർ വാഹനങ്ങൾ തല്ലി തകർക്കുന്നത് പതിവാകുന്നു. അട്ടകുളം കാർത്തിക ഭവനത്തിൽ പ്രദീപിന്റെ കാറിന്റെയും സഹോദരൻ പ്രദീഷിന്റെ ഓട്ടോറിക്ഷയുടെയും മുൻഭാഗത്തെ ഗ്ലാസ്സാണ് അടിച്ചു തകർത്തത്. പ്രദീപിന്റെ പെട്ടിഓട്ടോ ഒരുമാസം മുൻപ് തല്ലിത്തകർത്തിരുന്നു. വാഹനങ്ങൾ ഓടിച്ച് ഉപജീവനം നടത്തുന്നവരാണ് ഇരുവരും. പരാതി കൊടുത്തെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ല. ഈ പ്രദേശത്ത് മദ്യപാന ശല്യവും സാമൂഹികവിരുദ്ധ ശല്യവും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.