കോഴഞ്ചേരി : പുത്തൻ കാർഷിക നിയമങ്ങൾ ഇന്ത്യൻകാർഷിക രംഗത്തെ കോർപ്പറേറ്റ് വൽക്കരണത്തിന്റെ ശിലാസ്ഥാപനമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് പറഞ്ഞു ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാർഷിക വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ കോഴഞ്ചേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ആർ. ശരത് ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.
പി. ആർ. നമ്പ്യാറുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ച എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാറിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. ജീമോൻ സ്വാഗതവും, സിപിഐ കോഴഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് നന്ദിയും പറഞ്ഞു.