പന്തളം : കുരമ്പാല ശങ്കരത്തിൽ നെടിയവിളയിൽ പരേതരായ പി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ഗ്രേയ്സ് ഭവനിൽ ഫിലിപ്പ് മത്തായി (75) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദീമോസ് സഹോദരനാണ്. പന്തളം കൊശമറ്റം ഫൈനാൻസ് മാനേജർ, ഹോളിസ്റ്റിക്ക് ഫൗണ്ടേഷൻ ജന. സെക്രട്ടറി, യു.സി.ഫ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : കാരയ്ക്കാട് ചെറുകാലേത്ത് ഗ്രേയ്സ് കോട്ടേജിൽ ബേബി ഫിലിപ്പ് (റിട്ട. അധ്യാപിക).
മക്കൾ : റോഷ്നി (ബാംഗ്ലൂർ), റോഷിൻ, റോസിലി (ദുബായ്)
മരുമക്കൾ : ഇളമണ്ണൂർ ബിനു ഭവനിൽ ബിനു ബേബി (ബാംഗ്ലൂർ), കടമ്പനാട് പള്ളിവാതിൽക്കൽ അജി ജെയിംസ് (ബിസിനസ്സ്), ചെന്നിത്തല മഠത്തിൽ ശാന്തി ഭവനിൽ റ്റിറ്റി വിൽസൺ (ദുബായ്).