തിരുവല്ല: മാനവരാശിയുടെ ശ്വശതമായ ശാന്തി ഈശ്വര സ്‌നേഹത്തിലൂടെ മാത്രമാണെന്നും ആധ്യാത്മികത ബാഹ്യ വസ്തുകളുടെ പരിമതികൾ ഭേതിച്ച് മനുഷ്യ മനസുകളെ ആകാശസമാനമാക്കുമെന്നും ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ്, തിരുവല്ല സോണിന്റെ നേതൃത്വത്തിൽ സമാധാന പ്രാർത്ഥനാ സദസ് തോട്ടഭാഗം ജെറുശലേം ബിലീവേഴ്സ് ചർച്ചിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിലീവേഴ്സ് ചർച്ച് നിരണം അതിഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.കമാൻഡർ റ്റി ഓ ഏലിയാസ് മുഖ്യ സന്ദേശം നല്കി.കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, സോൺ സെക്രട്ടറി വർഗീസ് ടി.മങ്ങാട്,കൺവീനർ ലിനോജ് ചാക്കോ, റവ.ഡോ.സജു മാത്യു, കെ.സി.സി ക്ലേർജി കമ്മീഷൻ സംസ്ഥാന കൺവീനർ റവ.ജോസ് കരിക്കം,
റവ റെജി തമ്പാൻ, റവ ജോർജ് കെ.എ എന്നിവർ പ്രസംഗിച്ചു.