പന്തളം: പ്രഭാത സവാരിക്ക് ഇറങ്ങിയ വയോധിക വാൻ ഇടിച്ചു മരിച്ചു. കുളനട പുന്തല ആലവട്ടക്കുറ്റിയിൽ പരേതനായ ഹസൻകുട്ടിയുടെ ഭാര്യ സൽമാബീവിയാണ് (80) യാണ് മരിച്ചത്. ഇന്നലെ രാവിലെ 8 ന് എം.സി റോഡിൽ കുളനട മാന്തുക ഗ്ലോബ് ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുമ്പോൾ ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന ബൈക്കിടിച്ചു റോഡിലേക്ക് വീണ സൽമാബീവിയെ പിന്നാലെയെത്തിയ വാനും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ :നാസർ, ഹനീഫ, സുബൈർ, ഫാരിസ, റാബിയത്ത്, ആമിന. മരുമക്കൾ :സലീന, സജീല, റംല, ബഷീർ, കരീം, നിസാർ.