വടശേരിക്കര : കൊവിഡ് വ്യാപനം ശക്തമായ വടശേരിക്കര തലച്ചിറയിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടീൽ. ഇന്ന് തലച്ചിറ ഗവ.എൽ.പി സ്‌കൂളിൽ പരിശോധനാ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ ക്യാമ്പ് ആരംഭിക്കും.തലച്ചിറയിലും പരിസരങ്ങളിലും കൊവിഡ് വ്യാപകമാകുന്നതായുള്ള വാർത്ത വന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണ സമിതിയും ഇടപെടുകയായിരുന്നു. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.