തിരുവല്ല : കവിയൂരിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തൂവുങ്ക മലയിൽ ലക്ഷംവീട് കോളനിയിൽ വിൽസൺ (53) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മകൻ ബിനേഷ്, വിൽസണെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിൽസൺ ശനിയാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ബിനേഷ് റിമാൻഡിലാണ്. വിത്സന്റെ
സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 ന് മുട്ടത്തുപാറ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. ഭാര്യ: പരേതയായ തങ്കമണി. മകൾ: അനിത.
മരുമകൻ. ജയപ്രകാശ്.