പത്തനംതിട്ട : ഹോട്ടൽ വ്യവസായിയെ ചതിച്ച് പണവുമായി കടന്നുകളഞ്ഞെന്ന പരാതിയിൽ ഇടുക്കി ആനവിരട്ടി പ്ലാമൂട്ടിൽ വീട്ടിൽ സണ്ണിമത്തായിയെ എറണാകുളം പാലാരിവട്ടത്തു നിന്ന് പെരുനാട് പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട തനിമ ഹോട്ടൽ ഉടമ കെ.കെ.നവാസിന്റെ പരാതിയെ തുടർന്നാണ് നടപടി . വടശേരിക്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ കൊവിഡ് ക്വാറന്റൈൻ സെന്ററിലേക്ക് ഭക്ഷണം കൊടുത്ത വകയിൽ നവാസിന് കിട്ടേണ്ടിയിരുന്നു മൂന്നുലക്ഷത്തി അമ്പതിനായിരം രൂപ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതി തനിമ ഹോട്ടലിലെ മുൻ ജീവനക്കാരനാണ് സണ്ണിമത്തായി. പെരുനാട് എസ്. ഐ.രവീന്ദ്രൻ നായർ, എസ്. സി.പി.ഒ.മാരായ ബിജു മാത്യു, ജിജു ജോൺ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.