പത്തനംതിട്ട : കൊവിഡിൽ പൊറുതിമുട്ടിയ ജില്ലയ്ക്ക് ഭീഷണിയായി ഡെങ്കിപ്പനിയും. കൊതുകുകൾ പെരുകിയതാണ് ഡെങ്കിപ്പനിക്ക് കാരണം. മഞ്ഞും ചൂടും മാറിവരുന്ന കാലാവസ്ഥയും വലിയ രീതിയിൽ കൊതുക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ജില്ലയിലെ പലപ്രദേശങ്ങളിലും ശുചീകരണം നിലച്ച് കാടു വളർന്ന നിലയിലാണ്. ചാത്തങ്കേരി, ഏനാദിമംഗലം, കുന്നന്താനം, തുമ്പമൺ ബ്ലോക്കുകളിൽ ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് ആണ് ഡെങ്കിപ്പനി പരത്തുന്നത്. നാലുതരം വൈറസുകൾ നിലവിലുണ്ട്. മുമ്പ് വൈറസ് ബാധിച്ച ഒരാൾക്ക് വീണ്ടും അടുത്ത വൈറസ് ശരീരത്തിലെത്തിയാൽ രക്തസ്രാവത്തോട് കൂടിയ പനിയുണ്ടാകാം. ആവർത്തിച്ച് വരുന്നത് അപകടവുമാണ്. നശിപ്പിക്കാൻ മരുന്നോ വാക്സിനോ നിലവിലില്ല. കൊതുക് നശീകരണമാണ് രോഗം വരാതിരിക്കാനുള്ള മാർഗം.
ഡെങ്കി സാദ്ധ്യതയുള്ള പ്രദേശം
(മുനിസിപ്പാലിറ്റി /പഞ്ചായത്ത് : വാർഡ്)
പത്തനംതിട്ട : 23, 4
പ്രമാടം : 23
പന്തളം : 22
കുറ്റൂർ : 13, 14
നിരണം : 3
റാന്നി പെരുന്നാട് : 2
ചിറ്റാർ : 12
ആനിക്കാട് : 1
ചാത്തങ്കേരി : 12
പന്തളം തെക്കേകര : 4
പള്ളിക്കൽ അടൂർ ഭാഗം
തിരുവല്ല : 32
" ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാഗ്രത പാലിക്കണം. കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. "
ഡോ.എ.എൽ ഷീജ,
ഡി.എം.ഒ