പന്തളം- ഈഴവനെന്ന് അഭിമാനം കൊള്ളണമെന്നും അർഹതപ്പെട്ട അവകാശങ്ങൾ ജാതി പറഞ്ഞുതന്നെ അധികാരികളിൽ നിന്ന് എഴുതിവാങ്ങണമെന്നും ഡോക്ടർ പല്പു പകർന്ന സാമുദായിക സ്വത്വബോധം ആളിക്കത്തിച്ചത് വെള്ളാപ്പള്ളിയുടെ ആർജ്ജവും കരുത്തുമാണെന്ന് എസ്.എ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.പുലിമേൽ ശാഖയിൽ പന്ത്രണ്ടാമത് പുനപ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പുതിയ തലമുറ തലയെടുപ്പോടെ ഈഴവനെന്ന് പറയുവാനും അധികാര അവകാശങ്ങൾക്ക് കലഹിക്കാനും പ്രാപ്തരായി. കരുത്തും കാഴ്ചപ്പാടുമുള്ള ഒരു നവയുഗം സംഘടനയിൽ സൃഷ്ടിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞതായി മുണ്ടപ്പള്ളി പറഞ്ഞു. യോഗത്തിൽ ശാഖ പ്രസിഡന്റ് എം.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി ഡോക്ടർ എ.വി ആനന്ദരാജ് അവാർഡ് ദാനം നടത്തി. യൂണിയൻ കൗൺസിലർമാരായ എസ് .ആദർശ് ,ബി.സുധാകരൻ ,രാജു മുതുകാട്ടുകര ,സരേഷ് മുടിയൂർക്കോണം , ഉദയൻ പാറ്റൂർ, പുലിമേൽ ശാഖാ സെക്രട്ടറി മോഹനൻ നല്ലവീട്ടിൽ, മലമുകൾ ശാഖാ സെക്രട്ടറി അനിൽകുമാർ, ശ്രീനാരായണപുരം ശാഖാ സെക്രട്ടറി ഗോപി, നടുവിലേമുറി ശാഖാ സെക്രട്ടറി അജയൻ ,പുലിമേൽവാർഡ് മെമ്പർ ശ്രീകല സരേഷ് , യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു പനയ്ക്കൽ,എന്നിവർ സംസാരിച്ചു ക്ഷേത്രത്തിൽ നടന്ന വൈദിക ചടങ്ങുകൾക്ക് സുജിത്ത് തന്ത്രി ,രാജൻ തന്ത്രി എന്നിവർ നേതൃത്വം നൽകി