മല്ലപ്പള്ളി: കെ.പി.സി.സിയുടെ ആയിരം ഭവനദാന പദ്ധതിയിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നാളെ വൈകിട്ട് 4ന് ചെങ്ങരൂർ കിഴക്കേ കവലയ്ക്കു സമീപം നടക്കും.ഡി.സി.സി. പ്രസിഡന്റ് ബാബുജോർജ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി. ജെ. കുര്യൻ താക്കോൽ ദാനം നിർവഹിക്കും. കെ. പി. സി.സി. എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് മുഖ്യ പ്രഭാഷണം നടത്തും.ഭൂമി സൗജന്യമായി നൽകിയ ഡി.സി.സി. അംഗം ചെറിയാൻ വർഗീസ് വലിയകണ്ടത്തിലിനെ കെ. പി. സി. സി. സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആദരിക്കും.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് , ജോസഫ് എം പുതുശേരി, റവ. ഫാ. സന്തോഷ് അഴകത്ത്, ഡി. സി. സി. ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ,ഡി. സി. സി. ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. റ്റി. ഏബ്രഹാം ,ഡി. സി. സി. അംഗം തോമസ് റ്റി. തുരുത്തിപ്പള്ളി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ് കല്ലൂപ്പാറ , കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ,കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ചാക്കോ ,മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഞ്ജാനമണി മോഹൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ലൈസാമ്മ സോമർ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജി പൊയ്ക്കുടിയിൽ എന്നിവർ പ്രസംഗിക്കും.