മല്ലപ്പള്ളി: ഫിലിമെന്റ് രഹിത ഗ്രാമപഞ്ചായത്തായി ആനിക്കാട് ഗ്രാമപഞ്ചായത്തിനെ മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അങ്കണവാടികൾക്ക് എൽ ഇ ഡി ബൾബുകൾ നൽകി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ലിയകത്ത് അലിക്കുഞ്ഞ്, ഡയ്സി വർഗീസ്, സുസൻ ദാനിയേൽ, ദേവദാസ് മണ്ണുരാൻ എന്നിവർ പ്രസംഗിച്ചു. ഈ പദ്ധതി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നടപ്പിലാക്കുന്നത് കെ എസ് ഇ ബിയാണ്. എൽ ഇ ഡി ബൾബുകൾ ഉദ്യോഗസ്ഥർ നൽകുമ്പോൾ ഉടൻ പണം അടയ്‌ക്കേണ്ട. ആറ് തവണകളിലായി വൈദ്യുത ബില്ലിനൊപ്പം ഈ തുക കൂടി അടച്ചാൽ മതി. രജിസ്‌ട്രേഷൻ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫിസിൽ ആരംഭിച്ചിട്ടുണ്ട്.