മല്ലശേരി: റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കണമെന്ന് മല്ലശേരി റബർ ഉൽപ്പാദക സംഘം വാർഷികയോഗം ആവശ്യപ്പെട്ടു. റബർ ബോർഡ് ഡവലപ്പ്മെന്റ് ഒാഫീസർ സി.ആർ. ഒാമന ഉദ്ഘാടനം ചെയ്തു. കോന്നി പമ്പ റബേഴ്സ് എം.ഡി എ.ആർ. ദിവാകരൻ, ഷൈനി കെ. പൊന്നൻ, എം.ശ്രീധരൻ എന്നിവർ ക്ളാസെടുത്തു.പി.എസ് കമലാസനനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.