26-kpcc-darna
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ തിരുവല്ലയിൽ യുഡിഎഫ് ധർണ്ണ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ പിണറായി ഭരണത്തെ ജനങ്ങൾ തൂത്തെറിയുമെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. തിരുവല്ല നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടത് ഭരണം കേരളത്തെ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പി.എസ്.സിയെ മറികടന്ന് പിൻവാതിൽ നിയമനം നടത്തി യുവാക്കളെ വഞ്ചിച്ച ഈ ഭരണത്തിനെതിരായി യുവശക്തി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ അഡ്വ.ഉമ്മൻ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.സതീഷ് കൊച്ചുപറമ്പിൽ ,കേരളാ കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗങ്ങളായ അഡ്വ.വർഗീസ് മാമ്മൻ ,കുഞ്ഞുകോശി പോൾ ,കെ.പി.സി.സി.എക്‌സി.കമ്മിറ്റി അംഗം അഡ്വ.റെജി തോമസ് ,ആർ.എസ്.പി.സെക്രട്ടറി മധുസൂദനൻ നായർ,സി.എം.പി.ജില്ലാ സെക്രട്ടറി ശശിധരൻ നായർ ,ഡി.സി.സി.ജന.സെക്രട്ടറി എബ്രഹാം കുന്നുകണ്ടം ,കോശി പി.സ്‌കറിയ ,ജേക്കബ് പി.ചെറിയാൻ,കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി ,സെക്രട്ടറി ഷിബു പുതക്കേരിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാർ ,മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ,സജി ചാക്കോ,അഡ്വ.രാജേഷ് ചാത്തങ്കേരി ,സാം ഈപ്പൻ ,പെരിങ്ങര രാധാകൃഷ്ണൻ ,സജി. എം. മാത്യു ,റജി തറക്കോലി ,ബിജു ലങ്കാ ഗിരി, അജി തമ്പാൻ,കെ.പി രഘുകുമാർ,ശിവദാസ് പരുമല ,പി.തോമസ് വർഗീസ്,സണ്ണി തോമസ് ,കെ ജി മാത്യു അലക്‌സ് പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.